കേരളം

മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ല; എല്ലാ കാര്യത്തിലും സന്തോഷവാനാണെന്ന് കെ വി തോമസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തന്നെയും ഉള്‍പ്പൈടുത്തിക്കൊണ്ടുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രൂപീകരണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. എല്ലാക്കാര്യങ്ങളിലും സന്തോഷവാനാണ് എന്നും പാര്‍ട്ടിയാണ് അവസാന വാക്കെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. 

വൈപ്പിന്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. അതെല്ലാം പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ഒരു സ്ഥലത്തും തെരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. 

എഐസിസി തീരുമാനിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കും. പലതരം സമിതികളില്‍ മുന്‍പും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രായമാണ് തെരഞ്ഞെടുപ്പില്‍ നിന്ന് മാറാനുള്ള മാനദണ്ഡമെങ്കില്‍ അത് നിശ്ചയിക്കണം. 73വയസ്സിലാണ് തന്നെ മാറ്റുന്നത്. തന്നെക്കാള്‍ പ്രയമുള്ളവര്‍ അധികാരത്തിലിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോണ്‍ഗ്രസ് പ്രസിഡന്റിന് മുന്നിലാണ് അക്കാര്യങ്ങള്‍ ഉള്ളതെന്ന് അദ്ദേഹം മറുപടി നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്