കേരളം

ചെറിയാന്‍ ഫിലിപ്പ് സ്ഥാനാര്‍ത്ഥിയാകും ?; ഉറച്ച സീറ്റ് തേടി സിപിഎം; മിഷനുകളുടെ കോര്‍ഡിനേറ്റര്‍ സ്ഥാനം ഒഴിയുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നവകേരളം മിഷനുകളുടെ കോര്‍ഡിനേറ്റര്‍ സ്ഥാനം ഉടന്‍ ഒഴിയുമെന്ന് ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം അറിയിച്ചത്. 

നവകേരളം മിഷനുകളുടെ കോര്‍ഡിനേറ്റര്‍ സ്ഥാനം ഉടന്‍ ഒഴിയും. സെക്രട്ടറിയേറ്റില്‍ നിന്നും എകെജി സെന്ററിലേക്ക് എന്നാണ് ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമാണ് ചെറിയാനുള്ളത്. 

നേരത്തെ രാജ്യസഭ തെരഞ്ഞെടുപ്പിലും ചെറിയാന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ അടക്കം പരിഗണിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥിത്വം അകന്നു പോകുകയായിരുന്നു. ദീര്‍ഘകാലമായി ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളുന്ന ചെറിയാന്‍ ഫിലിപ്പിനെ വിജയസാധ്യതയുള്ള മണ്ഡലത്തില്‍ മല്‍സരിപ്പിക്കണമെന്നാണ് സിപിഎം ആലോചന. 

തിരുവനന്തപുരം ജില്ലയിലെ ഷുവര്‍ സീറ്റുകളിലൊന്നാണ് ചെറിയാനായി സിപിഎം നേതൃത്വം തേടുന്നത്. അതല്ലെങ്കില്‍ സമീപ ജില്ലകളിലെ വിജയസാധ്യതയുള്ള സീറ്റ് കണ്ടെത്താനാണ് സിപിഎം നീക്കം.  നേരത്തെ ചെറിയാന്‍ ഫിലിപ്പ് പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയും, വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെതിരെയും മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ