കേരളം

ചില പാര്‍ട്ടികള്‍ക്ക് മാത്രമാണോ കോവിഡ് പ്രോട്ടോക്കോള്‍ ബാധകം ?: താരിഖ് അന്‍വര്‍ ; തകര്‍ക്കാന്‍ നോക്കേണ്ടെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കോവിഡ് മാനദണ്ഡം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രം ബാധകമോ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ചില പ്രത്യേക പാര്‍ട്ടികള്‍ക്ക് മാത്രമാണോ കോവിഡ് പ്രോട്ടോക്കോള്‍ ബാധകമായിട്ടുള്ളത്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്രക്കെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ച് കണ്ണൂരില്‍ കേസെടുത്തത് രാഷ്ട്രീയപ്രേരിതമാണെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. 

കോവിഡ് മാനദണ്ഡം ഒരു പാര്‍ട്ടിക്ക് മാത്രം ബാധകമായിട്ടുള്ളതല്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാകും മുഖ്യമാനദണ്ഡം. മുഖ്യമന്ത്രിയെ നേരത്തെ പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല. കെവി തോമസിന്റെ പ്രശ്‌നം പരിഹരിച്ചെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

ഐശ്വര്യ കേരള യാത്രക്കെതിരെ പൊലീസിന്റെ നടപടി, യാത്രയുടെ വിജയം കണ്ട് വിറളിപൂണ്ടാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നാലായിരം കേസെടുത്താലും യാത്ര തകരില്ല. കോവിഡ് നിയന്ത്രണം ലംഘിച്ചതിന് ആദ്യം കേസെടുക്കേണ്ടത് മന്ത്രിമാര്‍ക്കെതിരെയാണെന്നും ചെന്നിത്തല പറഞ്ഞു. 

കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ച് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലാണ് പൊലീസ് ആണ് കേസെടുത്തത്. തളിപ്പറമ്പില്‍ നടന്ന ഐശ്വര്യകേരളയാത്രയുടെ സമാപനച്ചടങ്ങില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വന്‍ ആള്‍ക്കൂട്ടം പങ്കെടുത്തു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.

ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പെടെ 26 യുഡിഎഫ് നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുഡിഎഫ് നേതാക്കള്‍ക്ക് പുറമെ, കണ്ടാലറിയാവുന്ന 400 ഓളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

തങ്ങള്‍ പരിപാടി നടത്തുമ്പോള്‍ മാത്രമാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് നടപടി എടുക്കുന്നതെന്ന് രമേശ് ചെന്നിത്തല രാവിലെ ആരോപിച്ചിരുന്നു. ആലപ്പുഴയില്‍ അടക്കം മന്ത്രിമാര്‍ നടത്തിയ പരാതി സ്വീകരിക്കല്‍ പരിപാടിയില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചു കൂടിയത്. ഭരണത്തിന്റെ അവസാന നാളുകളില്‍ ജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കാനായി ഇറങ്ങിയ മന്ത്രിമാരാണ് പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം