കേരളം

പഴയ ഷർട്ടിനൊപ്പം രണ്ടരപ്പവൻ സ്വർണവും കയ്യിലെത്തി, വീട്ടമ്മക്ക് തിരിച്ചു നൽകി മൈസൂർ സ്വദേശികൾ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ; പഴയ വസ്ത്രങ്ങൾ ചോദിച്ചാണ് മൈസൂർ സ്വദേശികളായ സുനിലും തുക്കാറാമും കുനിങ്ങാടിലെ രജിതയുടെ വീട്ടിലെത്തുന്നത്. ഉടനെ ഭർത്താവിന്റെ രണ്ട് ഷർട്ട് ഇവർക്ക് നൽകി. ഇവർ തിരിച്ചു പോയതിന് ശേഷമാണ് നൽകിയ ഷർട്ടിനുള്ളിൽ രണ്ടര പവന്റെ സ്വർണവുമുണ്ടെന്ന് അറിഞ്ഞത്. വന്നവരെക്കുറിച്ച് കൂടുതൽ അറിയാത്തതുകൊണ്ട് സ്വർണം തിരിച്ചുകിട്ടില്ലെന്ന് കരുതിയിരിക്കുകയായിരുന്നു. രജിതയും ഭർത്താവ് രാജനും. എന്നാൽ സ്വർണം തിരിച്ചേൽപ്പിക്കാനായി സുനിലും തുക്കാറാമും വീണ്ടും അവർക്കുമുന്നിലെത്തി. 

മൈസൂരുവിലെ എസ്.എസ്. മനോജ് സേവാശ്രം ട്രസ്റ്റിന്റെ പ്രവർത്തകരാണ്‌ സുനിലും തുക്കാറാമും. ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി കേരളത്തിൽ വന്ന് പഴയ വസ്ത്രങ്ങളും മറ്റും ശേഖരിക്കുന്നവരാണ് രണ്ടുപേരും. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇവർ കുനിങ്ങാടിലെ കുന്നോത്ത് താഴകുനി രാജന്റെ വീട്ടിലെത്തിയത്. പഴയ വസ്ത്രം ചോദിച്ചപ്പോൾ ഭർത്താവിന്റെ രണ്ടു ഷർട്ടും രണ്ടു മുണ്ടും രജിത നൽകുകയായിരുന്നു. 

ഒരു ഷർട്ടിന്റെ പോക്കറ്റിൽ രജിത തന്റെ സ്വർണമാലയും മോതിരവും അഴിച്ചുവെച്ചിരുന്നു. രണ്ടും കൂടി രണ്ടര പവൻ വരും. സുനിലും തുക്കാറാമും ഇതുമായി മടങ്ങുകയും ചെയ്തു. വൈകീട്ടാണ് താൻ ആഭരണം അഴിച്ചുവെച്ച ഷർട്ടാണ് നൽകിയതെന്ന് ഓർമവന്നത്. വന്നവരെക്കുറിച്ച് ഒരു വിവരവുമില്ല. ഉടനെ ഇവർ നാദാപുരം പോലീസിൽ പരാതി നൽകി. സ്വർണം തിരിച്ചുകിട്ടില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് സുനിലും തുക്കാറാമും ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് കയറിവരുന്നത്. 

പഴയ വസ്ത്രങ്ങൾ ശേഖരിച്ച് രാത്രി മുറിയിലെത്തി കിട്ടിയ വസ്ത്രങ്ങൾ മടക്കിവെക്കുന്നതിനിടെയാണ് ഒരു ഷർട്ടിന്റെ പോക്കറ്റിൽ സ്വർണം കണ്ടത്. അത് രജിത നൽകിയ ഷർട്ടാണെന്ന് അവർക്ക് ഉറപ്പായിരുന്നു. പഴയ വസ്ത്രമാണ് ചോദിച്ചതെങ്കിലും രജിത നൽകിയത് അധികം ഉപയോഗിക്കാത്ത ഷർട്ടാണ്. ഇക്കാര്യം ഇവർ ശ്രദ്ധിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെതന്നെ ബസ് കയറി നേരെ കുനിങ്ങാടിലെത്തി സ്വർണം തിരിച്ചേൽപ്പിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ