കേരളം

അന്‍വറിനെ വിട്ടുതരൂ; ഘാന പ്രസിഡന്റിനോട് മലയാളികള്‍; ആഗ്രഹം കൊള്ളാം, ആളു മാറിപ്പോയെന്ന് അന്‍വറിന്റെ തിരിച്ചടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ 'വിട്ടുതരൂ' എന്ന് ആവശ്യപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ ഘാനയുടെ പ്രസിഡന്റ് കുഫോ അഡോയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ ട്രോള്‍ വര്‍ഷം. ആളുമാറിപ്പോയെന്നും ലേറ്റായി വന്താലും ലേറ്റസ്റ്റ് ആയി വരുമെന്ന് രജനി സ്‌റ്റൈലില്‍ അന്‍വറിന്റെ മറുപടി.

പിവി അന്‍വര്‍ ഘാനയിലാണുള്ളതെന്നും സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തടവിലാക്കിയിരിക്കുകയാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് മലയാളികളുടെ സോഷ്യല്‍ മീഡിയ വിനോദം ഘാന പ്രസിഡന്റിന്റെ പേജില്‍ എത്തിയത്. 

ഘാന പ്രസിഡന്റിന്റെ പേജില്‍ നിറഞ്ഞിരിക്കുകയാണ് മലയാളത്തിലുള്ള കമന്റുകളും ട്രോളുകളും. പിവി അന്‍വറിനെ വിട്ടുതരണമെന്നാണ് മിക്ക കമന്റിലും പറയുന്നത്. ഇല്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ഭീഷണിയും ചിലര്‍ മുഴക്കിയിട്ടുണ്ട്.  അന്‍വറിനെക്കുറിച്ചുള്ള നിരവധി വിശേഷണങ്ങളും പരിഹാസങ്ങളും കൊണ്ട് സമ്പന്നമാണ് കമന്റുകള്‍. ജപ്പാനും മഴമേഘങ്ങളുമെല്ലാം കമന്റുകളില്‍ നിറയുന്നുണ്ട്.

ഇതിനു പിന്നാലെ ട്രോളുകള്‍ക്കു മറുപടിയുമായി അന്‍വര്‍ തന്നെ രംഗത്തെത്തി. ''ഘാനയില്‍ ജയിലില്‍ ആണത്രേ!! ആഗ്രഹങ്ങള്‍ കൊള്ളാം.. പക്ഷേ,ആളുമാറി പോയി.. ലേറ്റായി വന്താലും ലേറ്റസ്റ്റായ് വരവേ.. വെയ്റ്റ്, എന്നാണ് അന്‍വറിന്റെ പോസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം

അടിയോടടി പിന്നെ കല്യാണവും; "ഗുരുവായൂരമ്പല നടയില്‍" റിലീസ് ടീസർ

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

'രാം ചരൺ എന്റെ തെറാപ്പിസ്റ്റ്, പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്നു'; പ്രസവത്തിന് ശേഷമുള്ള വിഷാദത്തെ കുറിച്ച് ഉപാസന