കേരളം

കോടതിയിലെത്തി ജാമ്യമെടുത്ത് സുരേഷ് ​ഗോപി; പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ നടനും ബിജെപി എംപിയുമായ സുരേഷ് ​ഗോപിക്ക് ജാമ്യം. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് എത്തിയാണ് സുരേഷ് ​ഗോപി ജാമ്യമെടുത്തത്. 

പുതുച്ചേരിയിലെ വ്യാജ വിലാസത്തിൽ ആഡംബര കാർ രജിസ്റ്റർ ചെയ്ത് കേരളത്തിൽ അടയ്ക്കേണ്ട ലക്ഷങ്ങളുടെ നികുതി വെട്ടിച്ചെന്നാണ് കേസ്. 16 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ നികുതി ഇനത്തിൽ സുരേഷ് ​ഗോപി വെട്ടിച്ചത്. നികുതി വെട്ടിന് പുറമേ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളും സുരേഷ് ​ഗോപിക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസ് വീണ്ടും പരി​ഗണിക്കുന്ന 10 ന് അദ്ദേഹം വിടുതൽ ഹർജി നൽകും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍