കേരളം

പാലക്കാട് കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; അഞ്ചു വിദ്യാര്‍ത്ഥികളെ രക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ആറംഗ വിദ്യാര്‍ഥിസംഘം ഒഴുക്കില്‍പ്പെട്ടു. ഒരു വിദ്യാര്‍ഥി മരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. 

പെരുമ്പിലാവ് സ്വദേശി ഇബ്രാഹിമിന്റെ മകന്‍ റഹീം(15) ആണ് മരിച്ചത്. പയ്യനടം എടേടം തൂക്കുപാലത്തിനു സമീപമാണ് വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയത്. പുഴയില്‍ ഒഴുക്കു കുറവായിരുന്നെങ്കിലും കഴിഞ്ഞ പ്രളയത്തില്‍ പലയിടത്തും കയങ്ങള്‍ രൂപപ്പെട്ടിരുന്നു. ഈ കയത്തിലാണ് വിദ്യാര്‍ഥികള്‍ പെട്ടത്. 

സമീപവാസികളാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇവരെ തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റഹീമിനെ രക്ഷിക്കാനായില്ല. മറ്റ് അഞ്ചുപേര്‍ക്കും സാരമായ പരിക്കുകള്‍ മാത്രമാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍