കേരളം

അടുക്കാതെ മുഖ്യൻ, മാണി സി. കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും, താരിഖ് അൻവറുമായി ചർച്ച നടത്തി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം; മാണി സി. കാപ്പൻ എംഎൽഎ യുഡിഎഫിലേക്ക്. പാലാ സീറ്റിനെ ചൊല്ലി എൽഡിഫിലും എൻസിപിയിലുമുയർന്ന പ്രശ്നങ്ങളിൽ സമവായ ശ്രമത്തിനുള്ള സാധ്യത മങ്ങിയതോടെയാണ് തീരുമാനം. കേരളത്തിലെത്തുന്ന എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും അനുമതി നിഷേധിച്ചതോടെയാണ് മുന്നണി മാറാൻ തീരുമാനിക്കുന്നത്. 

പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ മാണി സി. കാപ്പൻ എംഎൽഎ തയാറെടുക്കുന്നു. വ്യാഴാഴ്ച കോട്ടയത്തെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും മാണി സി. കാപ്പനുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തി.പാലാ സീറ്റിൽ കാപ്പനെ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്നും കാപ്പൻ വന്നാൽ സ്വീകരിക്കുമെന്നും നേരത്തെ ചില യുഡിഎഫ് നേതാക്കളും പ്രതികരിച്ചിരുന്നു.

കഴിഞ്ഞയാഴ്ച ഡൽഹിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറും തമ്മിൽ നടത്തിയ ചർച്ചയിൽ പാലാ പ്രശ്നം ഏതാണ്ട് ഒത്തുതീർപ്പിലെത്തിയിരുന്നു. പാലായ്ക്കു പകരം വിജയ സാധ്യതയുള്ള മറ്റൊരു സീറ്റും 3 നിയമസഭാ സീറ്റുകളും രാജ്യസഭാ സീറ്റും എൻസിപിക്ക് നൽകാമെന്ന് ദേശീയ നേതാക്കൾ ധാരണയിൽ എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400