കേരളം

വിഷമുള്ളവയെയും ഇല്ലാത്തവയെയും തിരിച്ചറിയാം; പാമ്പുകളെ കുറിച്ച് അറിയാന്‍ മൊബൈല്‍ ആപ്പ് റെഡി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിലെ പാമ്പുകളെ കുറിച്ച് മൊബൈല്‍ അപ്ലിക്കേഷന്‍ തയ്യാറാക്കി. സ്‌നേക്ക് പീഡിയ എന്നാണ് ആപ്പിന്റെ പേര്. സാങ്കേതികവും സങ്കീര്‍ണവുമായ കാര്യങ്ങള്‍ പരമാവധി ഒഴിവാക്കി ലളിതമായ ഭാഷയില്‍ മലയാളത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ഈ ആന്‍ഡ്രോയ്ഡ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. കുറച്ച് ഡോക്ടര്‍മാരും ഗവേഷകരും ശാസ്ത്ര കുതുകികളും ചേര്‍ന്ന് തയ്യാറാക്കിയ മൊബൈല്‍ അപ്ലിക്കേഷന്‍ ആണെന്ന് ആര്‍ രാമാനന്ദ് ഫെയസ്്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിലെ പാമ്പുകളെ കുറിച്ചുള്ള ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. സാങ്കേതികവും സങ്കീര്‍ണവുമായ കാര്യങ്ങള്‍ പരമാവധി ഒഴിവാക്കി ലളിതമായ ഭാഷയില്‍ മലയാളത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ഈ ആന്‍ഡ്രോയ്ഡ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. 
വിവിധ പാമ്പുകളെ തിരിച്ചറിയാന്‍ ആവശ്യമായ ഇന്‍ഫോ ഗ്രാഫിക്‌സ് പ്രത്യേകം ചെയ്തിട്ടുണ്ട്. ഒരു പോലിരിക്കുന്ന വിഷമുള്ള പാമ്പുകളെയും വിഷമില്ലാത്ത പാമ്പുകളെയും തമ്മില്‍ തിരിച്ചറിയാനും ഉപകാരപ്രദമായ ഇന്‍ഫോ ഗ്രാഫിക്‌സ് ചേര്‍ത്തിട്ടുണ്ട്. കേരളത്തില്‍ കാണുന്ന പാമ്പുകളുടെ 700-ലധികം ചിത്രങ്ങളുണ്ട്. ഒരേ പാമ്പിന്റെ തന്നെ പല നിറഭേദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
പാമ്പുകളെ തിരിച്ചറിയാനായി ഒരു ഓണ്‍ലൈന്‍ ഹെല്‍പ് ലൈന്‍ ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ അപ്ലോഡ് ചെയ്താല്‍ പാമ്പ് ഏതാണ് എന്ന് കണ്ടുപിടിച്ച് കൊടുക്കും. പക്ഷേ കടിയേറ്റ് അവസരങ്ങളില്‍ മറുപടിക്കായി കാത്തു നില്‍ക്കാതെ ചികിത്സ തേടണം. 
ശാസ്ത്രീയമായ ചികിത്സയുടെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ലേഖനങ്ങളുണ്ട്. 
ലേഖനങ്ങളും വിവരണങ്ങളും പോഡ്കാസ്റ്റും ലഭ്യമാണ്. 
90 ശതമാനവും ഇതൊരു ഓഫ്ലൈന്‍ ആപ്പാണ്. ഓണ്‍ലൈന്‍ ഹെല്‍പ് ലൈനും പോഡ്കാസ്റ്റും ഒഴികെ എല്ലാം ഓഫ്ലൈന്‍ ആണ്.
കുറച്ച് ഡോക്ടര്‍മാരും ഗവേഷകരും ശാസ്ത്ര കുതുകികളും ചേര്‍ന്ന് തയ്യാറാക്കിയ മൊബൈല്‍ അപ്ലിക്കേഷന്‍ ആണ്. 
ടിമസലുലറശമ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടിയുള്ള ലിങ്ക്:
https://play.google.com/store/apps/details?id=app.nsakes

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'