കേരളം

നിയമനം പിന്‍വാതിലിലൂടെ; സെക്രട്ടേറിയറ്റിന്‌  മുന്നില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ ഉദ്യോഗാര്‍ഥികള്‍;  മാര്‍ച്ചില്‍ സംഘര്‍ഷം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പിഎസ്‌സിയെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനം നടക്കുകയാണെന്ന ആരോപിച്ച് സെക്രട്ടേറിയറ്റിന്‌ മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളാണ്‌ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. സമരത്തിന് എത്തിയ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധത്തിനിടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു. 

സര്‍ക്കാര്‍ പിഎസ് സി ലിസ്റ്റില്‍ നിയമനം നടത്തുന്നില്ലെന്നും സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനമാണ് നടക്കുന്നതെന്നും ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തി. പ്രതിഷേധ മാര്‍ച്ച് മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് മുദ്രാവാക്യം വിളി തുടരുന്നതിനിടെ ആദ്യം ഒരു ഉദ്യോഗാര്‍ഥി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചത്.  പൊലീസ് ഈ യുവാവിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെ മറ്റൊരു ഉദ്യോഗാര്‍ഥിയും ശരീരത്തില്‍ മണ്ണെയൊഴിച്ചു. 

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ സമരം കടുപ്പിച്ചത്. വിവിധ ജില്ലകളില്‍ നിന്ന് നിരവധി പേര്‍ സമരത്തിന് എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്