കേരളം

കോവിഡ് മുക്തി; എംവി ജയരാജൻ ഇന്ന് ആശുപത്രി വിടും; ഒരു മാസം നിരീക്ഷണത്തിൽ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഇന്ന് ആശുപത്രി വിടും. വീട്ടിലേക്ക് മടങ്ങുന്ന ജയരാജൻ ഒരു മാസത്തെ നിരീക്ഷണത്തിൽ തുടരും. കോവിഡ് ഭേദമായെങ്കിലും രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാൻ സമയം വേണ്ടി വരുമെന്നതിനാൽ ഐസൊലേഷൻ തുടരണമെന്നാണ് ഡോക്ടർമാരുടെ നി‍ർദേശം.

കോവിഡിനൊപ്പം കടുത്ത ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 20 നാണ് ജയരാജനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ പഞ്ചസാരയുടെ അളവും ഉയർന്നതോടെ വെൻറിലേറ്ററിൻറെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. 

കഴിഞ്ഞ ആഴ്ചയോടെ ആരോഗ്യനില ക്രമേണ മെച്ചപ്പെട്ടു തുടങ്ങി. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വിദഗ്ധ സംഘം ഉൾപ്പടെ എത്തി പ്രത്യേക പരിചരണമാണ് ജയരാജന് നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്