കേരളം

മലപ്പുറത്ത് രണ്ട് കുട്ടികളെ പൂട്ടിയിട്ട നിലയില്‍; ശരീരത്തില്‍ അടിയേറ്റ പാടുകള്‍, ഭക്ഷണം കഴിക്കാതെ അവശനിലയില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മമ്പാട്ട്  ആറും നാലും വയസുള്ള കുട്ടികളെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ട്. ഭക്ഷണം നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അവശനിലയില്‍ കണ്ടെത്തിയ രണ്ട് കുട്ടികളെയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഭവം. കുട്ടികള്‍ അവശനിലയിലാണ് എന്ന് സംശയം തോന്നിയ നാട്ടുകാരാണ് കുട്ടികളെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാര്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. മാതാപിതാക്കള്‍ പതിവായി വീട്ടില്‍ നിന്ന്് പുറത്ത് പോകുന്നതും പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കുട്ടികളെ കുറിച്ച് അന്വേഷിക്കുകയായിരുന്നു. കൂടെയുള്ളത് രണ്ടാനമ്മയാണ് എന്ന് കുട്ടികള്‍ പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. എന്തിനാണ് കുട്ടികളെ പൂട്ടിയിട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.

ക്വാര്‍ട്ടേഴ്‌സ് തുറന്ന് അകത്തുകടന്നപ്പോള്‍ ഞെട്ടിക്കുന്ന രംഗങ്ങളാണ് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. അവശ നിലയിലാണ് കുട്ടികളെ കണ്ടത്. ഭക്ഷണം കഴിച്ചിട്ട് ഏറെ നേരമായി എന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകുമെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളില്‍ ഒരാള്‍ക്ക് കണ്ണ് പോലും തുറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു