കേരളം

പുതുമുഖങ്ങൾക്ക് പ്രാമുഖ്യം ; നടി പാർവതിയും പരി​ഗണനയിൽ ? ; മലബാർ കോട്ട കാക്കാൻ എൽഡിഎഫ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ്രമുഖ സിനിമാ നടി പാർവതി തിരുവോത്തിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇടതുപക്ഷമാണ് പാർവതിയെ കളത്തിലിറക്കാൻ ആലോചിക്കുന്നത്. മുഖംനോക്കാതെ നിലപാട് പറയുന്ന പാര്‍വതിയെ മത്സരിപ്പിച്ചാല്‍ യുവതലമുറയുടെ പിന്തുണ കിട്ടുമെന്നാണ് നടിയെ പിന്തുണയ്ക്കുന്നവരുടെ വിലയിരുത്തല്‍.

ഡല്‍ഹിയില്‍ കര്‍ഷകസമരത്തെക്കുറിച്ച് ഈയിടെ പാര്‍വതി നടത്തിയ പ്രതികരണം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സിപിഎം നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മൽസരം സംബന്ധിച്ച് നടിയും ഇതുവരെ മനസ്സ് തുറന്നിട്ടില്ല. കോഴിക്കോട് ജില്ലയിൽ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിനെ മൽസരിപ്പിക്കാൻ ആലോചിക്കുന്നതായും വാർത്തകൾ വന്നിരുന്നു. 

രാഷ്ട്രീയക്കാർക്ക് പുറമേ പൊതു സമ്മതരായ സ്ഥാനാർത്ഥികളെയും മൽസരരം​ഗത്തിറക്കാനാണ് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും തീരുമാനം. എൽഡിഎഫ് കഴിഞ്ഞ തവണ സിനിമാതാരങ്ങളായ മുകേഷിനെയും ഗണേഷ്‌കുമാറിനെയും സ്ഥാനാർത്ഥികളാക്കിയിരുന്നു. ഇരുവരും വിജയിച്ച് എംഎൽഎമാരാകുകയും ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ