കേരളം

കാപ്പന്‍ യുഡിഎഫിലേക്ക്?; നിര്‍ണായക തീരുമാനം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഇടതുമുന്നണിയില്‍ എന്‍സിപി തുടരുമോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടാകും. പാലാ സീറ്റില്‍ തുടങ്ങിയ കലഹം മുന്നണിമാറ്റത്തിലേക്കും പിളര്‍പ്പിലേക്കുമാണ് എന്‍സിപിയെ എത്തിച്ചിരിക്കുന്നത്. മാണി സി. കാപ്പനും എ.കെ.ശശീന്ദ്രനും ഇരുവിഭാഗങ്ങളായി ഉറച്ചുനില്‍ക്കുമ്പോള്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് സംസ്ഥാനഘടകം 

പാലാ ഉള്‍പ്പെടെയുള്ള സിറ്റിങ് സീറ്റുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുന്നണി വിടാനാണ് കാപ്പന്റെ തീരുമാനം. എല്‍ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് ആവര്‍ത്തിച്ച് സമ്മര്‍ദം ഉയര്‍ത്തുകയാണ് ശശീന്ദ്രന്‍. പാലാ സീറ്റ് നല്‍കാത്ത സി.പി.എം. നിലപാടില്‍ എന്‍.സി.പി. ദേശീയ നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. കേരള നേതാക്കളുമായി പ്രഫുല്‍ പട്ടേല്‍ ആദ്യം ചര്‍ച്ച നടത്തും. ഡല്‍ഹിയില്‍ ഇല്ലെങ്കിലും ശശീന്ദ്രന്റെ അഭിപ്രായം ടെലഫോണില്‍ ആരായും. 

എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ എന്‍.സി.പി. ദേശീയ നേതൃത്വം വിശദമായി അവലോകനം ചെയ്യും. തുടര്‍ന്ന് ശരദ് പവാറിന്റെ തീരുമാനം അറിഞ്ഞ ശേഷം പ്രഫുല്‍ പട്ടേല്‍ അന്തിമതീരുമാനം പ്രഖ്യാപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു