കേരളം

താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിൻവലിക്കണം; ഉദ്ഘാടനത്തിനെത്തിയ ആരോഗ്യ മന്ത്രിയെ തടയാൻ ശ്രമം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മെഡിക്കൽ കോളജിൽ വിവിധ പ​​ദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയ ആരോഗ്യ മന്ത്രി കെകെ ശൈലജയെ തടയാൻ ശ്രമം. കോവിഡ് കാലത്ത് ജോലി ചെയ്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന തൊഴിലാളികളാണ് മന്ത്രിയെ തടയാൻ ശ്രമിച്ചത്. 

വെള്ളിയാഴ്ച ഉച്ചയോടെ മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിലാണ് പിരിച്ചുവിട്ട തൊഴിലാളികളുടെ പ്രതിഷേധമുണ്ടായത്. മന്ത്രിയെ കണ്ട് നേരിട്ട് പരാതി നൽകാൻ തൊഴിലാളികൾ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും പൊലീസ് അനുവദിച്ചില്ല. 

പിന്നീട് പരിപാടിയിൽ പങ്കെടുത്ത് മന്ത്രി മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് നിവേദനം നൽകാനെത്തിയ തൊഴിലാളികൾ മന്ത്രിയെ തടയാൻ ശ്രമിച്ചത്. രണ്ട് വഴികളിലൂടെ മന്ത്രിയെ കടത്തിവിടാൻ ശ്രമിച്ചെങ്കിലും തൊഴിലാളികൾ തടഞ്ഞു. ഇതിനിടെയുണ്ടായ ഉന്തുംതള്ളിലും ബിജു എന്ന താത്കാലിക ജീവനക്കാരൻ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. 

കോവിഡ് കാലത്ത് ജോലി ചെയ്ത 30 ഓളം ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 102 ദിവസമായി തൊഴിലാളികൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. മന്ത്രിയെ കണ്ട് പരാതി നൽകാൻ മാത്രമാണ് എത്തിയതെന്നും 100 ദിവസത്തിലേറെയായി സമരം ചെയ്യുന്ന തങ്ങളെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അടക്കം ഒരു അധികൃതരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും തൊഴിലാളികൾ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്