കേരളം

കാപ്പൻ പോകുന്നത് ഒറ്റയ്ക്ക്? എൻസിപി ഇടതു മുന്നണിയിൽ തുടർന്നേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: എൽഡിഎഫ് മുന്നണി വിടേണ്ടതില്ലെന്ന് എൻസിപി ​ദേശീയ നേതൃത്വത്തിന്റെ തീരുമാനം. മാണി സി കാപ്പൻ ഒറ്റയ്ക്ക് മുന്നണി വിടുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പവാറും പ്രഫുൽ പട്ടേലും തമ്മിൽ നടത്തിയ ചർച്ചയിലാണ് എൽഡിഎഫ് മുന്നണിയിൽ തുടരാനുള്ള എൻസിപി തീരുമാനം. ഫലത്തിൽ മാണി സി കാപ്പനെ കൈവിടുന്നതാണ് ശരത് പവാറിന്റെ തീരുമാനം. 

എൽഡിഎഫിൽ നിന്ന് പോകേണ്ടതില്ല എന്ന് ദേശീയ നേതൃത്വം തീരുമാനിച്ചതോടെ മാണി സി കാപ്പനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും യുഡിഎഫിലേക്ക് ചേക്കേറും. യുഡിഎഫ് ഘടക കക്ഷിയായി താൻ പോകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുമ്പോൾ മാണി സി കാപ്പനും പങ്കെടുക്കും. കാപ്പന്റെ യുഡിഎഫ് പ്രവേശനവും അന്ന് ഉണ്ടായേക്കും. 

കേരളത്തിൽ ഇടതു മുന്നണിക്ക് ഭരണത്തുടർച്ച എന്ന കാര്യമാണ് കാപ്പനേക്കാൾ പവാർ പരി​ഗണന നൽകിയ പ്രധാന വിഷയം. ദേശീയ തലത്തിൽ കോൺ​ഗ്രസ് ഇതര സംഘടനകളുമായി പവാർ നിലനിർത്തുന്ന ഐക്യവും തീരുമാനത്തിൽ നിർണായകമായി. 

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര പാലായിൽ എത്തുന്നതിന് മുൻപ് മുന്നണി മാറ്റത്തിന്റെ കാര്യത്തിൽ തീരുമാനം അറിയിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാപ്പൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എൻസിപി ഇടതു മുന്നണിയിൽ ഉറച്ചു നിന്നാൽ പുതിയ പാർട്ടിയുണ്ടാക്കി യുഡിഎഫിൽ ചേരും. ഇനി ഇത് സംബന്ധിച്ച് ശരദ് പവാറിനെ കാണില്ലെന്നും കാപ്പൻ നേരത്തെ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്