കേരളം

കാപ്പന്‍ പോകുന്നെങ്കില്‍ പോട്ടെ; കഴിഞ്ഞ തവണ കഷ്ടപ്പെട്ടാണ് ജയിപ്പിച്ചതെന്ന് മന്ത്രി എംഎം മണി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മാണി സി കാപ്പന്‍ പോകുന്നെങ്കില്‍ പോകട്ടെയെന്ന് വൈദ്യുതി മന്ത്രി എംഎം മണി. കഴിഞ്ഞ തവണ ഞങ്ങള്‍ കഷ്ടപ്പെട്ടാണ് നിയമസഭയിലെത്തിച്ചത്. കാപ്പന്‍ സിനിമാക്കാരുടെ പുറകെ നടക്കുകയായിരുന്നെന്നും മണി പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

പാലാ സീറ്റിനെ കുറിച്ച് ഇതുവരെ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ല.
കാപ്പന്‍ എല്‍ഡിഎഫ് വിട്ടാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അദ്ദേഹത്തിന്റെ കൂടെ ആര് പോകാനെന്നും മന്ത്രി ചോദിച്ചു. കഴിഞ്ഞ ദിവസവും മന്ത്രി മാണി സി കാപ്പനെതിരെ രംഗത്തുവന്നിരുന്നു.

സെക്രട്ടറിയേറ്റ് നടയിലെ ഉദ്യോഗാര്‍ഥികളുടെ സമരത്തിനെതിരെയും മന്ത്രി രംഗത്തെത്തി. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരമാണ്. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണല്ലോ സമരം ചെയ്യുന്നത്. സമരമില്ലെങ്കില്‍ പിന്നെ എന്ത് ഐശ്വര്യം. അതുകൊണ്ട് റാങ്ക് പട്ടികയിലുള്ളവര്‍ സമരം നടത്തട്ടെ. പ്രതിഷേധമുയര്‍ത്തി സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ട. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള സമരമെങ്കില്‍ നേരിടാന്‍ അറിയാമെന്നും മണി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ