കേരളം

പ്രധാനമന്ത്രി  ഇന്ന് കേരളത്തിലെത്തും, തുടക്കമിടുന്നത് 6100 കോടിരൂപയുടെ വികസന പദ്ധതികൾക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. ഇന്ന് ഉച്ചയ്ക്ക് 2.45-ന് ചെന്നൈയിൽ നിന്ന്  നാവിക സേനാ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ രാജഗിരി കോളജ് ഹെലിപാഡിൽ ഇറങ്ങും. ബിപിസിഎൽ, കൊച്ചിൻ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ നടപ്പാക്കുന്ന 6100 കോടിരൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. 

റോഡ് മാർ​ഗ്​ഗം അമ്പലമേട് വിഎച്ച്എസ്ഇ സ്‌കൂൾഗ്രൗണ്ടിൽ എത്തുന്ന അദ്ദേഹം 3.30-ന് നടക്കുന്ന ചടങ്ങിൽ ബിപിസിഎല്ലിന്റെ പ്രൊപിലിൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്ട് (പിഡിപിപി) രാജ്യത്തിന് സമർപ്പിക്കും. പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെർമിനലായ 'സാഗരിക'യുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ഇതിനുശേഷം ബിജെപികോർ കമ്മിറ്റിയോഗത്തിൽ പങ്കെടുക്കും.  

തുറമുഖത്തെ ദക്ഷിണ കൽക്കരി ബർത്തിന്റെ പുനർനിർമാണ ശിലാസ്ഥാപനം, കൊച്ചി കപ്പൽശാലയിലെ മറൈൻ എൻജിനിയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം, വെല്ലിങ് ടൺ ഐലൻഡിലെ റോ-റോ വെസലുകളുടെ സമർപ്പണവും പ്രധാനമന്ത്രി നടത്തും. ചടങ്ങുകൾ പൂർത്തിയാക്കി വൈകീട്ട് 5.55ന് പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും.

കേരള സന്ദർശനത്തിന് മുന്നോടിയായി മലയാളത്തിൽ മോദി ട്വീറ്റ് കുറിച്ചിട്ടുണ്ട്. 'കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത്  ഉറ്റുനോക്കുകയാണ്. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾ കൊച്ചിയിലെ പരിപാടിയിൽ തുടക്കമിടും'-  എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം