കേരളം

നഷ്ടപ്പെട്ടത് അമ്മയുടെ ജീവൻ മാത്രമല്ല, ഈ കുഞ്ഞിന്റെ സ്വപ്നങ്ങളും; സ്നേഹം അറിയും മുൻപേ വേർപാട്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം;  വീടിന്റെ സ്നേഹത്തിലേക്ക് രണ്ടാഴ്ച മുൻപാണ് ഒൻപതു വയസുകാരി ജൂവൽ കടന്നുവന്നത്. അച്ഛന്റേയും അമ്മയുടേയും സ്നേഹം അറിഞ്ഞു തുടങ്ങുന്നതിന് മുൻപേ അവൾ അറിഞ്ഞത് വേർപാടിന്റെ ദുഃഖമാണ്. നടു റോ‍ഡിൽ അമിത വേ​ഗത്തിൽ എത്തിയ കാർ ഇല്ലാതാക്കിയത് അമ്മയുടെ ജീവൻ മാത്രമല്ല ഈ കുഞ്ഞിന്റെ സന്തോഷം കൂടിയാണ്. 

ചെറുവാണ്ടൂരിൽ വച്ചാണ് മകൾക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ  വള്ളോംകുന്നേൽ വീട്ടിൽ എം.പി.ജോയിയുടെ ഭാര്യ സാലി  (45) കാറിടിച്ച് മരിക്കുന്നത്. മകൾ ജൂവലിനെ (9) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ചെറുവാണ്ടൂർ കുരിശുപള്ളിയിൽ മെഴുകുതിരി കത്തിച്ച ശേഷം വീട്ടിലേക്കു പോകാനായി റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. റോഡ് കുറുകെ കടന്ന ഭാഗത്ത് വെളിച്ചമില്ലായിരുന്നു. കാർ സാലിയെയും ജൂവലിനെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോയി. 

രണ്ടാഴ്ച മുൻപാണു ജൂവലിനെ ജോയിയും സാലിയും ഡൽഹിയിൽ നിന്നു ദത്തെടുത്തത്. 11 വർഷമായി ജോയി–സാലി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളുണ്ടാകാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ദത്തെടുക്കുകയായിരുന്നു. മകൾക്കു നൽകാനിരുന്ന ജൂവൽ എന്ന പേരും നൽകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍