കേരളം

ഫാസ്ടാ​ഗില്ലാതെ നിരവധി പേർ; പാലിയേക്കര, കുമ്പളം ടോൾ പ്ലാസകളിൽ വൻ ​ഗതാ​ഗതക്കുരുക്ക്; വാഹനങ്ങളുടെ നീണ്ടനിര

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ദേശീയപാതാ ടോൾ പ്ലാസകളിൽ ഫാസ്ടാഗ്  നിർബന്ധമായതോടെ പാലിയേക്കരയിലും കുമ്പളത്തും വൻ ​ഗതാ​ഗതക്കുരുക്ക്. ഫാസ്ടാ​ഗില്ലാതെ നിരവധി വാഹനങ്ങളാണ് എത്തുന്നത്. ഇന്ന് മുതൽ ഒരു ലെയിനിലും ഇളവില്ലെന്ന മാറ്റം അറിയാത്തവരാണ് ദുരിതത്തിലായത്. ഒരു ലെയിനിൽ കിലോമീറ്റർ നീളത്തിലാണ് വണ്ടികൾ കുടുങ്ങിക്കിടക്കുകയാണ്. 

കേരളത്തിൽ തൃശൂർ പാലിയേക്കര, പാലക്കാട് വാളയാർ, എറണാകുളം പൊന്നാരിമംഗലം, കുമ്പളം ടോൾ പ്ലാസകളിൽ പണം അടയ്ക്കാവുന്ന ട്രാക്കുകൾ ഇല്ലാതായി. ഫാസ്ടാഗില്ലെങ്കിൽ ഇനി മുതൽ ഇരട്ടിത്തുക നൽകേണ്ടിവരും. പ്രവർത്തിക്കാത്ത ഫാസ്ടാ​ഗുമായി എത്തുന്നവരും അധിക തുക അടയ്ക്കണം. 

അതേസമയം, ഫാസ്ടാഗില്ലാത്ത കെഎസ്ആർടിസിയ്ക്ക് ടോൾ ബൂത്തുകളിൽ താത്കാലിക ഇളവ് അനുവദിച്ചു. ഒരാഴ്ചയ്ക്കു ശേഷം ഇരട്ടിത്തുക ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇളവ് ആവശ്യപ്പെട്ട് കെഎസ്ആർടിസി കേന്ദ്രത്തെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ജനുവരി ഒന്ന് മുതൽ നടപ്പാക്കാനിരുന്ന ഫാസ്ടാഗ് കോവിഡ് മൂലം നീട്ടിവെക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത