കേരളം

സമരം നിയമവിരുദ്ധം ; സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തല്‍ ആസൂത്രിത അക്രമത്തിന് വേണ്ടിയെന്ന് വിജയരാഘവന്‍ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം നിയമവിരുദ്ധമെന്ന് സിപിഎം. കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുള്ളവരാണ് സമരം നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.  മൂന്നുലക്ഷം പേരെ സ്ഥിരപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കള്ളം പറയുകയാണ്. പ്രതിപക്ഷ നേതാവ് ഈ കണക്കുകള്‍ പുറത്തുവിടാനും വിജയരാഘവന്‍ വെല്ലുവിളിച്ചു. 

സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തല്‍ ആസൂത്രിത അക്രമത്തിന് വേണ്ടിയെന്നും വിജയരാഘവന്‍ ആരോപിച്ചു. സര്‍ക്കാരിനെതിരെ ചെറുപ്പക്കാരെ ഉപകരണമാക്കാന്‍ ശ്രമം നടക്കുകയാണ്. കോണ്‍ഗ്രസ് ഉന്നയിക്കുന്നത് സാധ്യമല്ലാത്ത കാര്യങ്ങളാണ്. സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. 

സെക്രട്ടേറിയറ്റിനു മുന്നില്‍ പിഎസ് സി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരം ഇരുപത്തിനാലാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എംഎല്‍എമാരായ ഷാഫി പറമ്പിലും, കെ.എസ്. ശബരിനാഥും നടത്തുന്ന നിരാഹാരം തുടരുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ