കേരളം

സെക്രട്ടേറിയറ്റിന് മുന്‍പില്‍ തെരുവുയുദ്ധം, പൊലീസും കെഎസ് യു പ്രവര്‍ത്തകരും ഏറ്റുമുട്ടി; നിരവധിപ്പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റ് മതില്‍ ചാടി കടന്ന് അകത്തുകടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരുമായി പൊലീസ് ഏറ്റുമുട്ടി.  പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ ഉള്‍പ്പെടെ നിരവധി വനിതാപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സെക്രട്ടറിയേറ്റ് മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസിന് നേരെ കെഎസ് യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയായിരുന്നു. പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെ വരെ പൊലീസ് ലാത്തിവീശി. പൊലീസ് രണ്ടുതവണയാണ് ലാത്തിവീശിയത്. ഏറ്റുമുട്ടലില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു പൊലീസുകാരനെ കെഎസ് യു പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു തല്ലി. കല്ലും വടികളുമായാണ് കെഎസ് യു പ്രവര്‍ത്തകര്‍ പൊലീസുകാരെ നേരിട്ടത്.

വനിതാ പ്രവര്‍ത്തകരെ പുരുഷ പൊലീസുകാര്‍ തല്ലിയതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. നെയിം ബോര്‍ഡ് മാറ്റിയവരാണ് പ്രവര്‍ത്തകരെ തല്ലിയത്. വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസുകാര്‍ അസഭ്യവര്‍ഷം നടത്തിയതായും ഷാഫി പറമ്പില്‍ ആരോപിച്ചു. പൊലീസിലെ ശിവരഞ്ജിത്തുമാരാണ് പ്രവര്‍ത്തകരെ തല്ലിയതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് പറഞ്ഞു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍