കേരളം

എട്ടാം ക്ലാസുവരെ സൗജന്യം; 10 വരെയുള്ള പുസ്തക വിതരണം തുടങ്ങി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2021-22 അധ്യയന വര്‍ഷത്തെ ഒന്ന് മുതല്‍ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇടുക്കി വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍ഹിച്ചു. ജൂണില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. 

ഒന്നാം വാല്യം 288 ടൈറ്റിലുകളായി രണ്ട് കോടി 87 ലക്ഷം പാഠപുസ്തകങ്ങളാണ് അച്ചടി പൂര്‍ത്തിയാക്കി വിതരണം ആരംഭിച്ചത്. ഒന്ന് മുതല്‍ എട്ടുവരെ ക്ലാസ്സുകളില്‍ പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് പാഠപുസ്തകം നല്‍കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂള്‍ സൊസൈറ്റികള്‍ മുഖേന രക്ഷകര്‍ത്താക്കള്‍ക്കാണ് പാഠപുസ്തകം വിതരണം നടത്തുന്നത്. ചടങ്ങില്‍ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, പ്രഥമാദ്ധ്യാപകന്‍ കെ.എസ്. സിബി, നൂണ്‍മീല്‍ സൂപ്പര്‍വൈസര്‍ സൈമണ്‍ പി.ജെ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്