കേരളം

പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം; സ്കോളർഷിപ്പിന് അപേ​ക്ഷ ക്ഷണിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രവാസി മലയാളികളുടെ മക്കൾക്കാണ് ഉന്നത പഠനത്തിന് ധനസഹായം നൽകുന്നത്.

രണ്ട്  വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയവർക്കും ഇപ്പോൾ വിദേശത്തുള്ളവർക്കും അപേക്ഷിക്കാം. ECR വിഭാഗത്തിൽപ്പെട്ട അവിദഗ്ദ്ധ തൊഴിലാളികൾ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ തുടങ്ങിയവരുടെ മക്കൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. തിരികെ നാട്ടിലെത്തിയവരുടെ വാർഷിക വരുമാനം ഒന്നര ലക്ഷത്തിലധികരിക്കാൻ പാടില്ല. വിദേശത്തുള്ള പ്രവാസികൾക്ക് നോർക്കയുടെ ID കാർഡു  ഉണ്ടായിരിക്കണം.

ബിരുദാനന്തര   ബിരുദ കോഴ്സുകൾ (എം .എ ,എം. എസ്സി  , എം കോം), പ്രൊഫഷണൽ കോഴ്സുകളായ എംബിബിഎസ്സ് / ബിഡിഎസ്സ് / ബിഎച്ച് എംഎസ്സ് / ബിഎഎംഎസ്സ് / ബി ഫാം / ബി.എസ്സി .നഴ്സിംഗ്/ ബിഎസ് സി എം എൽ റ്റി / എബിഎ , എം സി എ /എഞ്ചിനീയറിംഗ്/ അഗ്രികൾച്ചർ / വെറ്ററിനറി/ എന്നി  കോഴ്സുകളിൽ 2020-21 അധ്യയന വർഷം ചേർന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്. പഠിക്കുന്ന കോഴ്സുകൾക്കുവേണ്ട യോഗ്യതാ പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യം നല്കുക. ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നവരിൽ ബിരുദത്തിന് സയൻസ് വിഷയങ്ങൾക്ക് 75 ശതമാനത്തിന്  മുകളിലും, ആർട്ട്സ് വിഷയങ്ങൾക്ക്‌ 60  ശതമാനത്തിന്  മുകളിലും മാർക്ക് കരസ്‌ഥമാക്കിയവർക്കായിരിക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അർഹത. 

പ്രൊഫഷണൽ  ബിരുദ കോഴ്സിന് പഠിക്കുന്നവർ പ്ലസ്‌ടുവിനു 75 ശതമാനം മാർക്കിന് മുകളിൽ നേടിയിരിക്കണം. റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് മാത്രമേ സ്കോളർഷിപ്പിന് അർഹതയുള്ളൂ. കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പിന് അർഹത. .

അപേക്ഷ ഫാറം നോർക്ക റൂട്ട്സിന്റെ  വെബ് സൈറ്റായ www.norkaroots.org ൽ ലഭിക്കും.  അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ് , മൂന്നാം നില, നോർക്ക സെന്റർ , തൈക്കാട്ട്, തിരുവനന്തപുരം -695014  വിലാസത്തിൽ 2021 -മാർച്ച് ആറിനകം  ലഭിക്കണം. വിശദവിവരങ്ങൾ നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 18004253939  (ഇന്ത്യയിൽ നിന്നും) 00918802012345  (വിദേശത്തു നിന്നും മിസ്ഡ്കോൾ സേവനം) ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത