കേരളം

വെളിച്ചെണ്ണ കിലോയ്ക്ക് 205 രൂപ 50 പൈസ, റെക്കോഡ് വില

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; സംസ്ഥാനത്ത് വെളിച്ചെണ്ണ വില സർവകാല റെക്കോഡിലേക്ക്. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് കിന്റലിന് 350 രൂപയാണ് വർധിച്ചത്. മൊത്തവില ഒരു കിലോയ്ക്ക് 205 രൂപ 50 പൈസയാണ് വില. കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന മൊത്തവില 155.50 രൂപയായിരുന്നു. പത്ത് വർഷത്തെ ഏറ്റവും ഉയർന്ന വിലയാണിത്. 

ഫെബ്രുവരി ആദ്യ ആഴ്ച തന്നെ കിലോ​ഗ്രാമിന് 200 പൂപ കടന്നിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ചെറിയ വർധനവുണ്ടായി. ബ്രാൻഡഡ് പായ്ക്കറ്റ് വെളിച്ചെണ്ണയുടെ വിലയും കുതിച്ചുയരുകയാണ്. മറ്റ് എണ്ണകളുമായി ചേർത്ത് വെളിച്ചെണ്ണ വിൽക്കുന്നതിൽ ഇപ്പോൾ അനുമതി നൽകുന്നുണ്ട്. ഇത്തരം എണ്ണയ്ക്കും വില കൂടുകയാണ്. തമിഴ്നാട്ടിൽ നിന്നാണ് കുറേയധികം ബ്രാൻഡഡ് വെളിച്ചെണ്ണകൾ എത്തുന്നത്. തമിഴ് നാട്ടിലും വിലകൂടുന്നുണ്ടെന്നും കച്ചവടക്കാർ പറയുന്നു. 

2017 ലാണ് ഇതുവരെ ഏറ്റവും കൂടുതൽ വില വർധിച്ചത്. 2017 ഡിസംബറിൽ 165.50 രൂപയായിരുന്നു കൊച്ചിയിലെ മൊത്തവില. കൊപ്ര വലിയ രീതിയിൽ സംഭരിക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. ഇതോടൊപ്പം പാംഓയിൽ സൺഫ്ലവർ ഓയിൽ എന്നിവയ്ക്കും വില വർധിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്