കേരളം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് കേരളത്തിന് കൈമാറി തമിഴ്‌നാട്‌

സമകാലിക മലയാളം ഡെസ്ക്


മുല്ലപ്പെരിയാർ: മുല്ലപ്പെരിയാർ അണക്കെട്ടിലെ റൂൾ കർവ് കേരളത്തിന് തമിഴ്‌നാട് കൈമാറി. ബേബി ഡാം ബലപ്പെടുത്തുന്നതിന് ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് ഇത്. കഴിഞ്ഞ ആറ് വർഷമായി സംസ്ഥാനം റൂൾ കർവ് ലഭിക്കണമെന്നു തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. 

അണക്കെട്ടിലെ ജലം നിയന്ത്രിത അളവിൽ ശേഖരിച്ച് നിർത്തുന്നതിനായി ശാസ്ത്രീയമായ അളവുകൾ കണക്കാക്കുന്നതാണ് റൂൾ കർവ്. ബേബി ഡാം ബലപ്പെടുത്താൻ അനുവദിക്കണമെന്ന ആവശ്യം മേൽനോട്ട സമിതി യോഗത്തിൽ തമിഴ്നാട് വീണ്ടും ഉന്നയിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സമീപത്തെ മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.

എന്നാൽ പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട പ്രദേശമായതിനാൽ വനംവകുപ്പാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കേണ്ടതെന്നാണ് കേരളത്തിന്റെ പ്രതിനിധികൾ മേൽനോട്ടസമിതിയിയെ അറിയിച്ചത്. ഒരുവർഷത്തിന് ശേഷം അണക്കെട്ടിൽ എത്തിയ സംഘം ബേബി ഡാം, ഗാലറി, സ്വീപ്പേജ് വെള്ളത്തിന്റെ അളവ് എന്നിവ പരിശോധിച്ചതിന് ശേഷം സ്പിൽവേയിലെ മൂന്നും നാലും ഷട്ടറുകളും പരിശോധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി