കേരളം

രാജ്യത്ത് ആദ്യം; എവിടെനിന്നും ഇനി സര്‍വകലാശാല ലൈബ്രറികള്‍ ഉപയോഗിക്കാം; കാള്‍നെറ്റ് സജ്ജം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടേയും ഗവേഷണസ്ഥാപനങ്ങളുടേയും ലൈബ്രറികളെ വെബ് നെറ്റുവര്‍ക്കിലൂടെ ബന്ധിപ്പിക്കുന്ന കാള്‍ നെറ്റ് (കേരള അക്കാദമിക് ലൈബ്രറി നെറ്റുവര്‍ക്ക്) പദ്ധതി പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലുള്ള രാജ്യത്തെ തന്നെ ആദ്യ പദ്ധതിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 

ലോകത്തെവിടെ നിന്നും ഓണ്‍ലൈനായി ഗവേഷകര്‍ക്ക് സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലാ ലൈബ്രറികളിലേയും പുസ്തകശേഖരങ്ങളെപ്പറ്റിയും ജേര്‍ണലുകളെപ്പറ്റിയും ഗവേഷണ പ്രബന്ധങ്ങളെപ്പറ്റിയും അറിയാനും പ്രസക്തമായ ഉള്ളടക്കം ഇ-മെയില്‍ വഴി സമ്പാദിക്കാനും ഇതു സഹായിക്കുന്നു. ഉള്ളടക്കം വെബ്‌സൈറ്റില്‍ നിന്നു തന്നെ വായിക്കാനുള്ള സൗകര്യം ക്രമേണ ഒരുക്കുന്നതായിരിക്കും. താമസിയാതെ എല്ലാ കോളേജ് ലൈബ്രറികളും കാള്‍നെറ്റിന്റെ ഭാഗമാകും-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. വിദ്യാര്‍ഥികളേയും അധ്യാപകരേയും സംബന്ധിച്ചിടത്തോളം വിജ്ഞാന സമ്പാദനത്തില്‍ വളരെയധികം സഹായകമായ ഒരു പദ്ധതിയായിരിക്കും കാള്‍നെറ്റ്. ഈ സൗകര്യം കൂടുതല്‍ വിപുലപ്പെടുത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.-അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം