കേരളം

കെഎസ്ആർടിസി പണിമുടക്ക് നാളെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ നാളെ സൂചനാ പണിമുടക്ക് നടത്തും. ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് അനുകൂല സംഘടനകളുടെ പണിമുടക്ക്. 

എംഡി ബിജു പ്രഭാകറുമായി ഇന്ന് ചർച്ച നടത്തിയെങ്കെിലും ഉറപ്പൊന്നും കിട്ടിയില്ലെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റ് രൂപീകരിക്കുന്നതോടെ കെഎസ്ആർടിസിയുടെ തകർച്ച പൂർണമാകുമെന്നു പ്രതിപക്ഷ യൂണിയനുകൾ കുറ്റപ്പെടുത്തി.

അതേസമയം പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടുമായി ഭരണാനൂകൂല സംഘടനയായ കെഎസ്ആർടിഇഎ രം​ഗത്തെത്തി. സർക്കാർ പ്രഖ്യാപിച്ച പരിഷ്‌കരണ നടപടികൾ വിശ്വാസത്തിലെടുക്കുന്നുെവെന്നും നാളത്തെ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും അവർ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്