കേരളം

എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരവരുടെ സുരക്ഷ നോക്കണ്ടേ? ; കര്‍ണാടക അതിര്‍ത്തി റോഡുകള്‍ അടച്ചതിനെ ന്യായീകരിച്ച് കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : കര്‍ണാടക അതിര്‍ത്തി റോഡുകള്‍ അടച്ചതിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരവരുടെ സുരക്ഷ നോക്കേണ്ടി വരുമെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

നമ്മളെ സംബന്ധിച്ച് യാത്ര സൗകര്യം ലഭിക്കണം. അതിനുള്ള ഇടപെടല്‍ ഉണ്ടാകും. കാസര്‍കോട് ഇത് സ്ഥിരം ഉണ്ടാകുന്ന പ്രചാരണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാ പാതകളും കര്‍ണാടക അടച്ചിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം.

ബസ് യാത്രക്കാര്‍ക്കും 72  മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് രേഖ നിര്‍ബന്ധമാക്കി. ഇന്നു മുതല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് കര്‍ണാടക അറിയിച്ചു.

ദക്ഷിണ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. വയനാട് ബാവലി ചെക്ക്‌പോസ്റ്റില്‍ കേരള വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ