കേരളം

ഭാര്യ പ്രസവത്തിന് പോയ തക്കത്തിന് വീട്ടിൽ പുതിയ കച്ചവടം, കിടപ്പുമുറിയിൽ നിന്ന് കഞ്ചാവ് പിടികൂടി; യുവാവിനെ കുടുക്കി എക്സൈസ്  

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: വീട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ഒൻപത് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മഞ്ചേശ്വരം ബന്തിയോട് സ്വദേശിയായ 33കാരൻ സക്കറിയ (ജിക്കി) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.  രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. പരിശോധനയിൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 

ഞായറാഴ്ച രാവിലെയാണ് എക്‌സൈസ് സംഘം സക്കറിയയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. കർണാടകയിൽ നിന്നും വിൽപനക്കെത്തിച്ചതാണ് പിടികൂടിയ കഞ്ചാവെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. 

‌ഭാര്യ പ്രസവത്തിനായി വീട്ടിൽ പോയ സമയത്താണ് കഞ്ചാവ് കച്ചവടം തുടങ്ങിയതെന്ന് സക്കറിയ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം ഇന്ന് കാസർകോട് കോടതിയിൽ ഹാജരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി