കേരളം

മുളക് വെള്ളമെടുത്ത് ഒഴിച്ചു; അവര്‍ കടന്നുകളഞ്ഞു; കഴുത്തിനും പിന്നിലും അടിയേറ്റു; ബിന്ദുവിന്റെ അമ്മ പറയുന്നു

സമകാലിക മലയാളം ഡെസ്ക്


കോട്ടയം: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതികരണവുമായി ബിന്ദുവിന്റെ അമ്മ ജഗദമ്മ. അടുക്കളയില്‍ച്ചെന്ന് മുളകുവെള്ളം എടുത്ത് അക്രമികളുടെ നേരെ ഒഴിച്ചെന്നും അപ്പോഴേക്കും അവര്‍ കടന്നുകളഞ്ഞെന്നും ജഗദമ്മ പറയുന്നു.  ''ബിന്ദു നാട്ടിലെത്തിയ ദിവസം മുതല്‍ അക്രമി സംഘത്തിലെ ചിലര്‍ വീട്ടിലെത്തിയിരുന്നു. 'സ്വര്‍ണം ആവശ്യപ്പെട്ടാണ് അവര്‍ എത്തിയത്. എന്നാല്‍, സ്വര്‍ണം കൊണ്ടുവന്നിട്ടില്ലെന്ന് ബിന്ദു പറഞ്ഞതോടെ ആളും വീടും മാറിപ്പോയെന്നു പറഞ്ഞ് അവര്‍ മടങ്ങുകയായിരുന്നെന്നും ജഗദമ്മ പറഞ്ഞു.

എന്നാല്‍ അടുത്തദിവസവും ഈ സംഘത്തിലെ ചിലര്‍ വീടിന്റെ പരിസരത്തുണ്ടായിരുന്നു. ഇന്നലെ ആക്രമണത്തില്‍ എന്റെ നെറ്റിയിലും കഴുത്തിനു പിന്നിലും അടിയേറ്റു. പൊട്ടലുണ്ട് - ജഗദമ്മ പറയുന്നു. 18 വയസ് മുതല്‍ ബിന്ദു ഗള്‍ഫിലാണെന്നും ഇതുപോലൊരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.

അക്രമം നടക്കുന്ന സമയത്ത് താന്‍ മറ്റൊരു മുറിയിലായിരുന്നെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് ബിനോയി പറഞ്ഞു. പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലെത്തിയ സംഘം വാതില്‍ തകര്‍ത്ത് അകത്തു കയറിയതിനു ശേഷം ബിന്ദുവിന്റെ സഹോദരന്‍ ബൈജുവിന്റെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബിന്ദുവും അമ്മയും കയറിയ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തു കയറി ഫോണ്‍ വലിച്ചെറിഞ്ഞു പൊട്ടിച്ചു. ബിന്ദുവിനെ പിടിച്ചുകൊണ്ടു പോകുന്നുവെന്നു പറഞ്ഞ് അമ്മ വാതിലില്‍ തട്ടി വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്നും ബിനോയ് പറഞ്ഞു.

തന്നെ തട്ടിക്കൊണ്ടുപോയ കേസില്‍ വെളിപ്പെടുത്തലുമായി ബിന്ദു രംഗത്തെത്തി. തന്നെ ഏല്‍പിച്ച സ്വര്‍ണം മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്നാണ് വെളിപ്പെടുത്തല്‍. നാട്ടിലെത്തിക്കാന്‍ ബാഗ് നല്‍കുകയായിരുന്നു, പിന്നീടാണ് സ്വര്‍ണമാണെന്ന് പറഞ്ഞത്. സ്വര്‍ണവുമായി എത്തിയാല്‍ പ്രശ്‌നമാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്നും ബിന്ദു പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഘം തന്നെ കാറില്‍വച്ച് ഉപദ്രവിച്ചു. നെല്ലിയാമ്പതിയിലേക്കാണ് സംഘം കൊണ്ടുപോയതെന്നും ബിന്ദു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത