കേരളം

ഒരുപാടു മീന്‍ കിട്ടുമെന്നാണ് കരുതിയത്, വല വലിച്ചപ്പോള്‍ കുറച്ചു മാത്രം; കടല്‍ അനുഭവം പങ്കിട്ട് രാഹുല്‍-ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: '' കടലില്‍ വലയിട്ടപ്പോള്‍ ഞാന്‍ കരുതിയത് ഒരുപാടു മത്സ്യം കിട്ടുമെന്നാണ്. പക്ഷേ വല വലിച്ചപ്പോള്‍ കിട്ടിയത് വളരെ കുറച്ചു മീന്‍ മാത്രം. ഇന്നാണ് ഇവരുടെ ജീവിതം നേരില്‍ കണ്ടത്. ഇപ്പോള്‍ എനിക്കതു നേരിട്ടു മനസ്സിലായി.'' മത്സ്യത്തൊഴിലാളികളോടൊപ്പം കടലില്‍ പോയതിന്റെ അനുഭവങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

മത്സ്യത്തൊഴിലാളികളെയും അവരുടെ സമൂഹത്തെയും ഏറെ ബഹുമാനിക്കുന്നയാളാണ് താനെന്നു രാഹുല്‍ പറഞ്ഞു. അവരുടെ അധ്വാനത്തെ ആരാധിക്കുന്നു. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനാണ് ഒപ്പം പോയത്. 

കൊല്ലം വാടി ഹാര്‍ബറില്‍ നിന്ന് മത്സ്യ ബന്ധന വള്ളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ കടല്‍യാത്ര. ഒരു മണിക്കൂറോളം കടലില്‍ ചെലവിട്ട് മടങ്ങിയെത്തി.

രാഹുല്‍ ഗാന്ധി ഇന്ന് മത്സ്യത്തൊഴിലാളികളുമായി സംവാദം നടത്തും. രാവിലെ ഒരു മണിക്കൂറാണ് സംവാദം. കൊല്ലം ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരത്തോളം മത്സ്യത്തൊഴിലാളികളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്