കേരളം

ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഒരാഴ്ചക്കുള്ളില്‍ ; 20 സീറ്റുകളില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയെന്ന് വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ മല്‍സരിച്ചത് എന്‍ഡിഎയിലെ ആശയക്കുഴപ്പം കൊണ്ടല്ല. രാഹുല്‍ഗാന്ധിയെ നേരിടാന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ മല്‍സരിക്കണമെന്ന് തീരുമാനിച്ചു. 

ഇതേത്തുടര്‍ന്നാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് പകരം സുരേഷ് ഗോപി തൃശൂരില്‍ മല്‍സരിച്ചത്. അത് കണ്‍ഫ്യൂഷന്‍ കൊണ്ടല്ല, ആസൂത്രിതമായിട്ട് വന്നതാണ്. പാര്‍ട്ടി തീരുമാനിച്ചാല്‍ മല്‍സരിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു. 

ബിജെപി ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ രണ്ടാം സ്ഥാനത്തെങ്കിലും വരെ എത്തിയത് ഒന്നോ രണ്ടോ മണ്ഡലങ്ങളിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് എട്ടു സീറ്റുകളില്‍ ബിജെപി ഒന്നോ രണ്ടോ സ്ഥാനങ്ങളിലെത്തിയത്. 

ഈ തെരഞ്ഞെടുപ്പില്‍ അതിനേക്കാളേറെ സീറ്റുകളില്‍ ബിജെപിക്ക് സാധ്യതയുണ്ടെന്ന് സിപിഎമ്മും യുഡിഎഫും തിരിച്ചറിഞ്ഞിട്ടുണ്ട്. തനിക്ക് ലഭിച്ച വിവരം അനുസരിച്ച്, ബിജെപിക്കെതിരെ നീങ്ങാന്‍ 20 സീറ്റുകളില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് മുരളീധരന്‍ ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്