കേരളം

സംസ്ഥാനത്ത് മെമു സര്‍വീസുകള്‍ 15 മുതല്‍ ; റിസര്‍വേഷന്‍ വേണ്ട

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംസ്ഥാനത്ത് മെമു സര്‍വീസുകള്‍ അടുത്തമാസം മുതല്‍ പുനരാരംഭിക്കും. മെമു സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് മാര്‍ച്ച് 15 മുതലാണ് പുനരാരംഭിക്കുക. ഇതില്‍ കേരളത്തിലെ 8 സര്‍വീസുകളും ഉള്‍പ്പെടും. 

കേരളത്തില്‍ പുതിയതായി മലബാര്‍ മേഖലയില്‍ ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടില്‍ പാസഞ്ചര്‍ ട്രെയിനിന് പകരം മെമു സര്‍വീസ്  നടത്തും. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം,  എറണാകുളം- ഷൊര്‍ണൂര്‍,  ഷൊര്‍ണൂര്‍-കണ്ണൂര്‍ മേഖലകളിലാണ്  അണ്‍റിസര്‍വ്ഡ്  എക്‌സ്പ്രസ് സ്‌പെഷ്യലുകളായി മെമു സര്‍വീസ് നടത്തുക. 

എക്‌സ്പ്രസ് ട്രെയിനിന്റെ നിരക്കായിരിക്കും. ഞായറാഴ്ചകളില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. അണ്‍റിസര്‍വ്ഡ് സ്‌പെഷല്‍ ട്രെയിനുകള്‍ വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. 

അതേസമയം കോട്ടയം- എറണാകുളം, കോട്ടയം -കൊല്ലം, തിരുവനന്തപുരം-കൊല്ലം, പാലക്കാട് - എറണാകുളം റൂട്ടുകളിലെ മെമു സര്‍വീസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 


കേരളത്തില്‍ പുനരാരംഭിക്കുന്ന മെമു സര്‍വീസുകള്‍:

കൊല്ലം - ആലപ്പുഴ 3.30-5.45 (15 മുതല്‍)

ആലപ്പുഴ - കൊല്ലം 17.20-19.25  (17 മുതല്‍)

ആലപ്പുഴ - എറണാകുളം 7.25-9.00 (15 മുതല്‍)

എറണാകുളം - ആലപ്പുഴ 15.40-17.15 (17 മുതല്‍)

എറണാകുളം - ഷൊര്‍ണൂര്‍ 17.35-20.50 (15 മുതല്‍)

ഷൊര്‍ണൂര്‍ - എറണാകുളം 3.30-6.50 (17 മുതല്‍)

ഷൊര്‍ണൂര്‍ - കണ്ണൂര്‍  4.30-9.10 (16 മുതല്‍)

കണ്ണൂര്‍ - ഷൊര്‍ണൂര്‍ 17.20-22.55 (16 മുതല്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍