കേരളം

ചര്‍ച്ച ഇന്ന്; എല്‍ജിഎസ് സമരം അവസാനിപ്പിക്കുന്നു, തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാന്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് (എല്‍ജിഎസ്), സിവില്‍ പൊലീസ് ഓഫിസര്‍ (സിപിഒ) ഉദ്യോഗാര്‍ഥികളുമായി മന്ത്രി എ കെ ബാലന്റെ ചര്‍ച്ച ഇന്ന്. രാവിലെ 11നു മന്ത്രിയുടെഓഫിസിലാണ് ചര്‍ച്ച. ഇരു വിഭാഗങ്ങളിലെയും 3 പേരെ വീതമാണു ക്ഷണിച്ചിരിക്കുന്നത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ സര്‍ക്കാരിനു തീരുമാനങ്ങള്‍ പ്രഖ്യാപിക്കാനാകില്ല.

ചര്‍ച്ചയുടെ ഫലം എന്തായാലും 32 ദിവസമായി തുടരുന്ന സമരം ഇന്ന് അവസാനിപ്പിക്കാനാണ് എല്‍ജിഎസ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. കുഞ്ഞുങ്ങളുള്ള അമ്മമാര്‍ വരെ ഇവരുടെ കൂട്ടത്തിലുണ്ട്. ഇതിനാലാണ് സമരം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. സര്‍ക്കാര്‍ പ്രതികൂല നിലപാട് തുടര്‍ന്നാല്‍ മറ്റു തരത്തില്‍ പ്രതിഷേധം തുടരാനും തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാനുമാണു ധാരണ.

ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം വസ്തുതാവിരുദ്ധമായ ഉത്തരവ് ഇറക്കിയ സാഹചര്യത്തില്‍ സമരം തുടരാനാണ് സിപിഒ ഉദ്യോഗാര്‍ഥികളുടെ തീരുമാനം. കെഎസ്ആര്‍ടിസി ഡ്രൈവര്‍, മെക്കാനിക്, ഫോറസ്റ്റ് വാച്ചര്‍, സ്‌കൂള്‍ അധ്യാപക റാങ്ക് പട്ടികകളിലുള്ളവരും സമരം നടത്തുന്നുണ്ടെങ്കിലും ഇവരെ ചര്‍ച്ചയ്ക്കു വിളിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍