കേരളം

40 എ ക്ലാസ് മണ്ഡലങ്ങള്‍ ; സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് ബിജെപി ; സുരേന്ദ്രന്‍ ഡല്‍ഹിയ്ക്ക്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബിജെപി ആരംഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍-മെയ് മാസങ്ങളില്‍ ഉണ്ടാകുമെന്ന സൂചന പുറത്തുവന്നതോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള ചര്‍ച്ചകളിലേക്ക് കടക്കുന്നത്. 

നാല്‍പ്പതോളം മണ്ഡലങ്ങളെ എ ക്ലാസ് ആയി പരിഗണിച്ച് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറാക്കും. സ്ഥാനാര്‍ത്ഥി ചര്‍ച്ചയും പാര്‍ട്ടിയിലെ പ്രശ്‌നങ്ങളിലെ പരിഹാരവും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് ഡല്‍ഹിയ്ക്ക് പോകും. 

നാളെയാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടക്കുക. പാര്‍ട്ടി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ, സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരുമായി സുരേന്ദ്രന്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പാര്‍ട്ടിക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ പൊതു സമ്മതിയും ജനകീയ മുഖവുമുള്ള വികസന നായകരെ സ്ഥാനാര്‍ത്ഥികളായി കൊണ്ടു വരാനാണ് ആലോചിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്