കേരളം

ഊഞ്ഞാൽ കെട്ടിക്കളിക്കുന്നതിനിടെ വീടിന്റെ തൂണിടിഞ്ഞു വീണു; എട്ടുവയസ്സുകാരൻ മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കളിക്കുന്നതിനിടെ വീടിന്റെ തൂണിടിഞ്ഞുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എട്ടുവയസ്സുകാരൻ മരിച്ചു. പള്ളാത്ത് ഫാറൂഖിന്റെ മകൻ മുഹമ്മദ് ഫയാസ് ആണ് മരിച്ചത്. കൂട്ടുകാരനുമൊത്ത്‌ കളിക്കുന്നതിനിടെ വീടിനുസമീപത്തെ പഴയവീടിന്റെ തൂണിടിഞ്ഞുവീണാണ് ഫയാസിന് അപകടമുണ്ടായത്. 

കൂട്ടുകാരൻ ഹാഷിമിനൊപ്പം പഴയകെട്ടിടത്തിന്റെ തൂണിൽ ഊഞ്ഞാൽ കെട്ടി കളിക്കുകയായിരുന്നു ഫയാസ്. ഊഞ്ഞാൽ കെട്ടിയ തൂൺ ഇടിഞ്ഞുവീണ് ഇരുവർക്കും പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. ഉടൻതന്നെ ഇവരെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഫയാസിന്റ ജീവൻ രക്ഷിക്കാനായില്ല. ഹാഷിമിന് കാലിന് സാരമായ പരിക്കുണ്ട്. 

പറവണ്ണ ജിഎം യുപി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ് ഫയാസ്. പിതാവ് ഫാറൂഖ് ​ഗൾഫിലാണ്. മാതാവ്: ജമീല. ഷെർമില ഫർഹ, ഇർഫാന ഫർഹ, ഷംന എന്നിവരാണ് സഹോദരങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്