കേരളം

ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് വീണു; 15കാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പതിനഞ്ചുകാരൻ മരിച്ചു. കോഴിക്കോട് പാലാഴിയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു- സോവി കുര്യൻ ദമ്പതികളുടെ മകനായ ബ്രയാൻ മാത്യു ആണ് മരിച്ചത്. 

പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡൻസിയുടെ ഒൻപതാം നിലയിൽ നിന്നാണ് കുട്ടി വീണത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഹൈലൈറ്റ് റെസിഡൻസിയിലെ 309-ാംഅപാർട്ട്മെന്റിലെ താമസക്കാരായിരുന്നു ഇവർ. 

പാലാഴി സദ്ഭാവന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച പ്രയാൻ മാത്യൂ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ