കേരളം

സംസ്ഥാനത്ത് മുല്ലപ്പൂവിന് പൊന്നുവില; കിലോയ്ക്ക് 5000 രൂപ വരെ 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കേരളത്തില്‍ മുല്ലപ്പൂവിന് കിലോയ്ക്ക് 5000 രൂപ വരെ. തമിഴ്‌നാട്ടില്‍ ഉത്പാദനം കുത്തനെ കുറഞ്ഞതോടെയാണ് കേരളത്തില്‍ മുല്ലപ്പൂവിന്റെ വില കുതിച്ചത്. 

ഒരുമാസം മുന്‍പ് ഇതിന്റെ പകുതിയില്‍ താഴെയായിരുന്നു വില. മഞ്ഞും പതിവില്ലാത്ത മഴയുമാണ് ഉത്പാദനം കുറയാന്‍ ഇടയാക്കിയത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വിവാഹ സത്കാരങ്ങളും, ആഘോഷങ്ങളും തിരിച്ചെത്തിയതാണ് അപ്രതീക്ഷിത വിലക്കയറ്റത്തിന് ഇടയാക്കുന്നത്. 

നിലവില്‍ ബുക്കിങ് അനുസരിച്ച് മാത്രമാണ് മുല്ലപ്പൂ കൊണ്ടുവരാറുള്ളത്. വരുന്ന മൊട്ടുകള്‍ക്ക് വലിപ്പം കുറവാണെന്നും വ്യാപാരികള്‍ പറയുന്നു. സത്യമംഗലം താലൂക്കില്‍ 50,000 ഏക്കറില്‍ മുല്ലക്കൃഷിയുണ്ട്. കനത്തമഞ്ഞിലും ഇടമഴയിലും പൂക്കള്‍ ചീഞ്ഞുപോയതാണ് തിരിച്ചടിയായത്. വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബംഗളുരുവില്‍ നിന്ന് വിലകുറഞ്ഞ മുല്ലമൊട്ടുകള്‍ എത്തിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്