കേരളം

ആലപ്പുഴയില്‍ ഓട്ടോ ടിപ്പറിനടിയിലേക്ക് ഇടിച്ചു കയറി; ഡ്രൈവര്‍ മരിച്ചു; യാത്രക്കാരിക്ക് ഗുരുതര പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:ആലപ്പുഴയില്‍ ഓട്ടോ ടിപ്പറിനടിയിലേക്ക് ഇടിച്ചുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിയാണു മരിച്ചത്. മുന്നില്‍ പോയ വാഹനത്തില്‍നിന്നു പടുത പറന്ന് ഓട്ടോറിക്ഷയ്ക്കു മേല്‍ വീണു ഡ്രൈവറുടെ കാഴ്ച മറയുകയായിരുന്നു. പിന്നാലെ ഓട്ടോ എതിരെ വന്ന ടിപ്പറിനടിയിലേക്കു കയറുകയായിരുന്നു. 

ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരിക്കു ഗുരുതര പരുക്കുണ്ട്. പള്ളാത്തുരുത്തി ഒന്നാം വാര്‍ഡിനു സമീപമാണു സംഭവം. യാത്രക്കാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടുത വീണത് ഏതു വാഹനത്തില്‍നിന്നാണെന്നു വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും