കേരളം

അശോക് ഗെഹ്‌ലോട്ട് കേരളത്തിലേക്ക്; നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി എഐസിസി നിരീക്ഷകരെ നിയോഗിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് എഐസിസി നിരീക്ഷകരെ നിയോഗിച്ചു. അശോക് ഗെഹ്‌ലോട്ട്, ലൂസിനോ ഫെലിറോ, ജി പരമേശ്വര എന്നിവരാണ് നിരീക്ഷകര്‍. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും ഏകോപനങ്ങളും ഇവര്‍ വിലയിരുത്തും. 

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വിലയിരുത്താനും നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തിയിരുന്നു. 

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്കും എഐസിസി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. അസമില്‍ ഭൂപേഷ് ബാഗേല്‍, മുകുള്‍ വാസ്‌നിക്, ഷക്കീല്‍ അഹമ്മദ് ഖാന്‍ എന്നിവര്‍ക്കാണ് ചുമതല. 

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വീരപ്പ മൊയ്‌ലി, എം എം പള്ളം രാജു, നിതിന്‍ റാവത്ത് എന്നിവര്‍ മേല്‍നോട്ടം വഹിക്കും. പശ്ചിമ ബംഗാളില്‍ ബി കെ ഹരിപ്രസാദ്, അലംഗിര്‍ അലം, വിജയ് ഇന്‍ര്‍ സിംഗ്‌ല എന്നിവര്‍ക്കാണ് ചുമതല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു