കേരളം

ഉദ്ഘാടനത്തിനു മുൻപ് വൈറ്റില മേൽപാലം തുറന്നു, ഗതാഗതക്കുരുക്ക്‌; മൂന്നുപേർ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ വൈറ്റില മേൽപാലത്തിൽ ബാരിക്കേഡ് നീക്കി‌ വാഹനങ്ങൾ കയറി.  ഇന്നലെ രാത്രി ഏഴ് മണിയോടെ ചിലർ ബാരിക്കേഡ് തുറന്ന് ആലപ്പുഴ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. മറുവശം അടച്ചിരുന്നതിനാൽ വാഹനങ്ങൾ പാലത്തിൽ കുരുങ്ങി. ഇത് വലിയ ​ഗതാ​ഗതകുരുക്കിനാണ് വഴിവച്ചത്. 

കാറുകളും ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ അര മണിക്കൂറോളമാണ് പാലത്തിൽ കുരുങ്ങിയത്. പാലത്തിൽ അതിക്രമിച്ചു കടന്നതിനു 10 വാഹന ഉടമകൾക്കെതിരെ മരട് പൊലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പിന്റെ പരാതിയിലാണ് കേസ്.

വി ഫോർ കൊച്ചി എന്ന സംഘടനയാണു പാലം തുറന്നു കൊടുത്തതെന്ന് റിപ്പോർട്ടുകളുണ്ട്. സംഘടനയുടെ കോർഡിനേറ്റർ നിപുൺ ചെറിയാൻ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ

വരുമാനത്തിന്റെ പകുതിയിലേറെ ടാക്‌സ്, ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങള്‍?; ആനുകൂല്യം അറിഞ്ഞാല്‍ ഞെട്ടും!