കേരളം

സംസ്ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷം; സ്‌കൂളില്‍ അധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നിര്‍ബന്ധം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത്  ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകൾ തുറന്നു പ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നിര്‍ബന്ധമാക്കി. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഫേസ് ഷീല്‍ഡ് വാങ്ങാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അനുവാദം നല്‍കി. സ്‌കൂളിലെ ഗ്രാന്‍ഡ് ഫണ്ട് ഉപയോഗിച്ച് ഷീല്‍ഡ് വാങ്ങാനാണ് നിര്‍ദ്ദേശം.

50ശതമാനം കുട്ടികളെയാണ് സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 17 മുതല്‍ 10,12 ക്ലാസുകളില്‍ പരീക്ഷ നടത്താനുള്ള തീരുമാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.

കേരത്തിൽ കോവിഡ് കേസുകള്‍ കൂടുന്നു സാഹചര്യത്തിൽ പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ നിര്‍ദേശിച്ചു. പോരായ്മകള്‍ ഉടന്‍ പരിഹരിക്കണണെന്നും കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ഈ നിര്‍ദേശം നല്‍കിയത്. മഹാരാഷ്ട്ര, കേരളം, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിലാണ് അടുത്തിടെ കോവിഡ് കേസുകള്‍ ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.കോവിഡ് വാക്‌സിന്‍ വിതരണ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. വാക്‌സിന്‍ വിതരണത്തിന് മുന്‍ഗണന പട്ടിക തയ്യാറാക്കി. തടസ്സങ്ങളില്ലാതെ എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. 

പൂനെയില്‍ നിന്നും നാലു മേഖലകളായി തിരിച്ച് വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ജനങ്ങളുമായി അടുത്ത് ഇടപഴകുന്നതിനാല്‍ ജനപ്രതിനിധികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണന നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി