കേരളം

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 30 ലക്ഷം വരെ വായ്പ;  നാല് ജില്ലകളില്‍ വായ്പാ ക്യാമ്പുകള്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതി(NDPREM) പ്രകാരം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്‌സിന്റെ  നേതൃത്വത്തില്‍ കാനറാ ബാങ്ക്, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ്  ഡെവലപ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ വായ്പാ നിര്‍ണയ ക്യാമ്പും സംരഭകത്വ പരിശീലനവും നല്‍കുന്നു.  

ജനുവരി 13ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരഭവനിലും 14ന് തലശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ജനുവരി 20ന്  രാവിലെ  പേരാമ്പ്ര, ചേമ്പ്ര റോഡിലെ സുരഭി അവന്യൂ ഓഡിറ്റോറിയത്തിലും 27ന് തിരൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളിലും ജനുവരി 28ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിലും രാവിലെ 10 മുതല്‍ ക്യാമ്പ് സംഘടിപ്പിക്കും.  രണ്ടു വര്‍ഷമെങ്കിലും വിദേശത്തു ജോലി ചെയ്ത ശേഷം സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തുടങ്ങാവുന്ന  സംരംഭങ്ങളെ പരിപാടിയില്‍ പരിചയപ്പെടുത്തും. അര്‍ഹരായ സംരഭകര്‍ക്ക് തത്സമയം  വായ്പ നിബന്ധനകളോടെ അനുവദിക്കുകയും അഭിരുചിയുള്ളവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇതിനായി സര്‍ക്കാര്‍ മാനേജ്‌മെന്റ് സ്ഥാപനമായ സിഎംഡി യുടെ സേവനം ലഭ്യമാക്കും.

സംരഭകര്‍ക്ക് മൂലധന, പലിശ സബ്‌സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍ സംരംഭകരാകാന്‍ താത്പര്യമുള്ളവര്‍ നോര്‍ക്ക റൂട്‌സിന്റെ www.norkaroots.org വെബ്‌സൈറ്റില്‍ NDPREM ഫീല്‍ഡില്‍ പാസ്‌പോര്‍ട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്ത് മുന്‍കൂര്‍  രജിസ്റ്റര്‍ ചെയ്യണം.   തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും, രണ്ട് വര്‍ഷം വിദേശവാസം തെളിയിക്കുന്ന  പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ്  എന്നിവയുടെ അസലും, പകര്‍പ്പും, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ക്യാമ്പില്‍ പങ്കെടുക്കാന്‍ വരുന്ന ദിവസം കൊണ്ടുവരണം.

പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ക്യാമ്പ് നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (8590602802) നമ്പറിലും, നോര്‍ക്ക റൂട്‌സിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാള്‍  സേവനം), കോഴിക്കോട് 04952304882/2304885 മലപ്പുറം 0483 27 329 2
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം