കേരളം

പ്ലസ് ടു കോഴക്കേസ്; കെ എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : പ്ലസ് ടു കോഴക്കേസില്‍ കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ്  ചോദ്യം ചെയ്യുന്നു.കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. ഇന്ന് മൂന്ന് മണിയോടു കൂടിയാണ് വിജിലന്‍സ് ഓഫീസില്‍ കെ എം ഷാജി ചോദ്യം ചെയ്യലിനായി എത്തിയത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയാണ് കേസിന് അടിസ്ഥാനം. കേസില്‍ 17 പേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. 

അറസ്റ്റുണ്ടാകുമോ എന്ന ചോദ്യത്തിന് മുന്‍വിധികളില്ലെന്നും ചോദ്യം ചെയ്യല്‍ നടപടിക്രമം മാത്രമാണെന്നും അറസ്റ്റ് ഭയക്കുന്നില്ലെന്നും കെ എം ഷാജി പ്രതികരിച്ചു.അഴിമതി നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ