കേരളം

മഴയത്ത് വണ്ടിയിൽ ലിഫ്റ്റ് കൊടുത്തു, 14 കാരന്റെ ചോദ്യം കേട്ട് ഞെട്ടി യുവതി; വൈറലായി വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സ്കൂട്ടറിൽ ലിഫ്റ്റ് കൊടുത്ത സ്കൂൾ വിദ്യാർത്ഥിയിൽ നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് യുവതി. സോഷ്യൽ മീഡിയയിലൂടെയാണ് അപർണ എന്ന 23 കാരി അനുഭവം പറഞ്ഞത്. വൈറ്റിലയിൽ വച്ച് രണ്ട് ആൺ കുട്ടികൾക്ക് ലിഫ്റ്റ് കൊടുത്തെന്നും അതിൽ ഒരാൾ തന്നോട് ചോ​ദിച്ച ചോദ്യം ഞെട്ടിക്കുന്നതായിരുന്നെന്നുമാണ് അപർണ പറയുന്നത്. 

രണ്ടുപേരിൽ ഒരാൾ വഴിയിൽ ഇറങ്ങി മറ്റൊരാൾക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി ചോദ്യം ചോദിക്കുന്നത്. ശരീരഭാ​ഗത്ത് സ്പർശിച്ചോട്ടെ എന്നായിരുന്നു കുട്ടിയുടെ ചോദ്യം. അത് കേട്ട് താൻ ഞെട്ടിപ്പോയി. ഇത്രയും ചെറിയ പ്രായത്തിൽ അത് ചിന്തിക്കാനും സധൈര്യം ചോദിക്കാനും ഒരു 14 വയസ്സുകാരന് എങ്ങനെ കഴിഞ്ഞെന്നാണ് അപർണ ചോദിക്കുന്നത്. പഠിക്കുന്ന സ്കൂളിനെയാണോ അതോ മാതാപിതാക്കളെയാണോ ഇത്തരം സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ കുറ്റപ്പെടുത്തേണ്ടതെന്നും അപർണ ചോദിക്കുന്നു.

സ്കൂളുകളിൽ ലൈം​ഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യത്തെക്കുറിച്ചും അപർണ പറയുന്നു. സ്കൂളുകളിൽ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ പെൺകുട്ടികളാണ് എപ്പോഴും കുറ്റക്കാരാവുന്നതെന്നും അതിന് പകരം കുട്ടികളെ ബോധവൽക്കരിക്കുകയാണ് വേണ്ടതെന്നും അപർണ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് അപർണയുടെ വിഡിയോ. വലിയ ഗൗരവം അര്‍ഹിക്കുന്ന വിഷയം പങ്കുവച്ചതിന് അപര്‍ണയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. അത്തരം കുട്ടികള്‍ക്ക് കൗൺസിലിങ് ആവശ്യമാണെന്നാണ് വിഡിയോ കണ്ടവർ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്