കേരളം

കോവിഡ് വാക്‌സിന്‍; കേരളത്തിന് കൂടുതല്‍ ഡോസ് ലഭിച്ചേക്കും, പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരെ കാണും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിന് കൂടുതല്‍ കോവിഡ് വാക്‌സിന്‍ ഡോസ് കിട്ടിയേക്കും. കോവിഡ് വ്യാപനം കൂടുതലുള്ള ഇടങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ഡോസ് നല്‍കാനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഇത്. 

കോവിഡ് വ്യാപനം കൂടുതലായ മഹാരാഷ്ട്രയ്ക്കും കൂടുതല്‍ ഡോസ് ലഭിച്ചേക്കുമെന്നാണ് സൂചന. കോവിന്‍ ആപ്ലിക്കേഷന്‍ പ്രകാരം കേരളത്തില്‍ നിന്ന് 3.7 ലക്ഷം ആരോഗ്യ പ്രവര്‍ത്തകരുടെ പേരാണ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

സംസ്ഥാനത്തെ 133 വാക്‌സിന്‍ കുത്തിവയ്പ്പ് കേന്ദ്രങ്ങളാണ് ആകെയുള്ളത്. വാക്‌സിന്‍ വിതരണം ആരംഭിക്കുന്ന ജനുവരി 16ന് ആദ്യ ദിനം 13,300 പേര്‍ക്കാണ് കുത്തിവയ്പ്പ് എടുക്കുക. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍. രണ്ടാമത് തിരുവനന്തപുരവും, കോഴിക്കോടും. ഇവിടെ 11 വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ വീതമാണുള്ളത്. മറ്റ് ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വരേയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്