കേരളം

അച്ഛന്റെ കൊലയാളിക്ക് പിന്നാലെ 10 വർഷം, മുങ്ങിയ പ്രതിയെ പൊക്കി മക്കൾ; ഒടുവിൽ അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: അച്ഛനെ കൊന്ന കേസിലെ പ്രതി ഒളിച്ചിരുന്ന സ്ഥലം കണ്ടുപിടിച്ച് മക്കൾ. 75കാരനായ തൊടുപുഴ സ്വദേശി ജോസ് സി കാപ്പനെ കർണാടകയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി ഒമ്മല സ്വദേശി സിജു കുര്യനെയാണ് ഇവർ കുടുക്കിയത്. പൊലീസിന്റെ സഹായത്തോടെ പ്രതിയെ വീണ്ടും ജയിലിലാക്കി. 36കാരനായ പ്രതിയെ അട്ടപ്പാടിയിൽനിന്നാണ് കർണാടക പൊലീസ് അറസ്റ്റ്‌ ചെയ്തത്.

2011 ഡിസംബറിലാണ് കർണാടക ഷിമോഗ ജില്ലയിലെ സാഗർ കെരോഡിയിൽ താമസിച്ചിരുന്ന ജോസ് സി കാപ്പനെ കാണാതായത്. സ്വത്ത് തട്ടിയെടുക്കാനായി തോട്ടം ജീവനക്കാരനായ സിജു കൊല നടത്തിയത്. ജോസിനെ അടിച്ചുകൊന്ന് കമ്പോസ്റ്റ് കുഴിയിൽ മൂടിയതായി സിജു മൊഴി നൽകി. തെളിവുകളുടെ അഭാവത്തിൽ വിചാരണക്കോടതി ഇയാളെ വിട്ടയച്ചെങ്കിലും ഈ വർഷം   മാർച്ചിൽ ഹൈക്കോടതി സിജുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി. ജീവപര്യന്തം തടവിനും ശിക്ഷിച്ചു. 

കർണാടകം വിട്ട് ഒളിവിൽ പോയ സിജുവിനെ സ്വന്തം നിലയിൽ അന്വേഷിച്ചു വിവരങ്ങൾ കർണാടക പൊലീസിന് കൈമാറുകയായിരുന്നു ജോസിന്റെ മക്കളായ സജിത്ത് ജെ കാപ്പനും രഞ്ജി ജോസ് കാപ്പനും. ഇന്ന് രാവിലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ