കേരളം

ട്രാക്‌സ്യൂട്ട് അണിഞ്ഞ് ഉന്നത ഉദ്യോഗസ്ഥ മഫ്തിയില്‍, ആരെന്ന് വനിതാ പൊലീസുകാരി, കൂട്ട നടപടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അടുത്തിടെ ചുമതലയേറ്റ ഉന്നത ഉദ്യോഗസ്ഥയെ തിരിച്ചറിയാതിരുന്ന വനിതാ പൊലീസുകാര്‍ക്കെതിരെ കൂട്ടനടപടി. ട്രാക്‌സ്യൂട്ട് അണിഞ്ഞ് മഫ്തിയിലാണ് ഉദ്യോഗസ്ഥ പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്.

ആദ്യം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലേക്കായിരുന്നു ഉദ്യോഗസ്ഥയുടെ വരവ്. പിന്നാലെ വനിതാ സ്‌റ്റേഷനിലേക്ക് കയറി. ഈ സമയം പാറാവ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരി തിരിച്ചറിഞ്ഞില്ലെന്നതാണ് നടപടിക്ക് അടിസ്ഥാനം. 

ട്രാക്‌സ്യൂട്ട് അണിഞ്ഞ് വന്ന ആളോട് ആരാണ് എന്ന് പാറാവുകാരി ചോദിച്ചെങ്കിലും മിണ്ടാതെ എസ്‌ഐയുടെ മുറിയിലേക്ക് പോയി. 

ശുചീകരിക്കാന്‍ എല്ലാവരോടും നേരത്തെ എത്താന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വരാത്തവരുടെ പേര് വിവരങ്ങള്‍ തിരക്കിയതിന് ശേഷം പാറാവുകാരി ഉള്‍പ്പെടെയുള്ള ആറോളം പേരെ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു. 

ഏറ്റവും തിരക്കേറിയ സ്ഥലത്ത് രണ്ട് ദിവസം രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് ഇവര്‍ക്ക് ട്രാഫിക് ഡ്യൂട്ടി നല്‍കിയത്. ആദ്യമായി എത്തിയ ഉദ്യോഗസ്ഥയെ തങ്ങള്‍ എങ്ങനെ തിരിച്ചറിയും എന്നാണ് പലരുടേയും ചോദ്യം. ഇവരെ പലര്‍ക്കും ഓണ്‍ലൈനില്‍ കണ്ട പരിചയം മാത്രമേയുള്ളെന്നും സീനിയര്‍ പൊലീസുകാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്