കേരളം

മൈനോറിറ്റി പ്രീമെട്രിക് സ്കോളർഷിപ്പ്; ഇനിയും അപേക്ഷിക്കാം; അഞ്ച് ദിവസം കൂടി സമയം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മൈനോറിറ്റി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. അപേക്ഷകൾ സമർപ്പിക്കാൻ അഞ്ച് ദിവസം കൂടി വിദ്യാർത്ഥികൾക്ക് അവസരം നൽകിയിട്ടുണ്ട്. സ്കൂൾ അധികൃതർക്ക് വിദ്യാർത്ഥികളുടെ അപേക്ഷകൾ പരിശോധിച്ച ശേഷം അപ്‌ലോഡ് ചെയ്യാൻ ഫെബ്രുവരി അഞ്ച് വരെയും സമയം അനുവദിച്ചിട്ടുണ്ട്.

ഇന്നലെയായിരുന്നു അപേക്ഷ സമർപ്പിക്കാനും സ്കൂൾ അധികൃതർക്ക് ഇത് പരിശോധിച്ചു വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാനും നിശ്ചയിച്ചിരുന്ന അവസാന സമയം. ഇതാണ് ഇപ്പോൾ നീട്ടിയത്. 

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ വിദ്യാർ‌ത്ഥികൾക്കിടയിലും അധ്യാപകർക്കിടയിലും ആശങ്കക്ക് വഴിവെച്ചിരുന്നു. ഒരേ സമയം ആയിരകണക്കിന് ആളുകൾ ഒന്നിച്ച് സൈറ്റ് ഉപയോഗിക്കാൻ തുടങ്ങിയതോടെ വെബ്സൈറ്റും പണിമുടക്കിയതും ആശങ്കൾക്കു വഴി വെച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല